
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചുവരുന്ന മുൻനിര നടിയാണ് നിത്യ മേനോൻ. ധനുഷ് നായകനായ 'തിരുചിട്രമ്പലം' എന്ന ചിത്രം മുഖേന മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ നിത്യ മേനോൻ വീണ്ടും ധനുഷിനൊപ്പം അഭിനയിച്ച് ഈയിടെ റിലീസായ ചിത്രമാണ് 'ഇഡ്ലി കടൈ'. ഇങ്ങിനെ തെന്നിന്ത്യൻ ഭാഷകളിൽ തുടർന്ന് സിനിമകളിൽ അഭിനയിച്ചുവരുന്ന നിത്യ മേനോൻ ഇപ്പോൾ സ്വന്തമായി ഒരു സിനിമ നിർമ്മാണ കമ്പനിയും തുടങ്ങാനിരിയ്ക്കുകയാണ്. ഒരു വീഡിയോ പുറത്തിറക്കി കൊണ്ടാണ് നിത്യ മേനോൻ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നിർമ്മാണ കമ്പനിയുടെ പേര് 'കെയുരി പ്രൊഡക്ഷൻസ്' എന്നാണ്. ഇത് സംബന്ധമായി നിത്യ മേനോൻ “എനിക്ക് സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം പുതിയ കഥകൾ തേടുന്നതിലും പ്രചോദനം ഉണ്ടാകാറുണ്ട്. എന്റെ ഉള്ളിലും സൃഷ്ടിപരമായ പ്രക്രിയയിൽ ഇറങ്ങണം എന്നുള്ള ആഗ്രഹം ഉണ്ട്. ഞാൻ അഭിനയിക്കാൻ തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ എന്റെ ലക്ഷ്യവും അതായിരുന്നു. അതിന് വേണ്ടിയാണ് ഇപ്പോൾ സ്വന്തമായി സിനിമ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്'' എന്നും പറഞ്ഞിട്ടുണ്ട്.
Photo Courtesy - Google











